--Beta--

jokes എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
jokes എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കാശില്ലാത്ത ഒരു മൃഗശാലയില്‍ ഒരു സിംഹം

ഇന്ത്യയിലെ കാശില്ലാത്ത ഒരു മൃഗശാലയില്‍ ഒരു സിംഹം ഉണ്ടായിരുന്നു , ഒരൂദിവസം ഒരു കിലോ ഇറച്ചി മാത്രമേ ആഹാരമായി ആ സിംഹത്തിനു അവിടെ കൊടുത്തിരുന്നുള്ളൂ , കുറച്ചൂടെ നല്ല പാക്കേജ് ഉള്ള മൃഗശാലയും, കൂടും, ആഹാരവും ഒക്കെ കിട്ടാന്‍ സിംഹം ദൈവത്തോട് പ്രാര്‍ഥിച്ചു .
അങ്ങനെ ഒരു ദിവസം സിംഹത്തിന്‍റെ പ്രാര്‍ത്ഥന കേട്ടിട്ടോ എന്തോ ദുബായ് മൃഗശാല മാനേജര്‍ കാശില്ലാത്ത ഈ മൃഗശാല സന്ദര്‍ശിച്ചു എന്നിട്ട് ആ സിംഹത്തെ ദുബായിലേക്ക് വാങ്ങിക്കൊണ്ടുപോകാന്‍ ആഗ്രഹം പ്രകടിപിച്ചു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മൃഗശാലാധികാരികള്‍ അതിന് സമ്മതിച്ചു, 

അങ്ങിനെ സിംഹം ദുബായില്‍ എത്തി. ദുബായില്‍ എത്തി എ സി ഉള്ള കൂടാണ് സിംഹത്തിനു കൊടുത്തത് . പിറ്റേ ദിവസം രാവിലെ ഒരു വലിയ പാക്കറ്റില്‍ ആഹാരം കൊണ്ട് സിംഹത്തിനു കൊടുത്തു .വിശന്നു വലഞ്ഞിരുന്ന സിംഹം പെട്ടന്ന് തന്നെ ആ പാക്കറ്റ് പൊട്ടിച്ചു അതില്‍ ഉണ്ടായിരുന്നത്.... 5 ഏത്തപ്പഴം അരക്കിലോ ഈന്തപ്പഴം കുറെ പുഴുങ്ങിയ പച്ചക്കറികള്‍ രണ്ടുമൂന്ന്‍ ആപ്പിള്‍ !

വന്ന ദിവസം തന്നെ തന്നെ ഹെവി ആഹാരം കഴിച്ച് തനിക്ക് അസുഖം വരാതിരിക്കാന്‍ വേണ്ടി ദുബായ് അധികൃതര്‍ ഒരുക്കിയ സ്പെഷ്യല്‍ ഫുഡില്‍ സിംഹത്തിനു വളരെ സന്തോഷം തോന്നി ..
രണ്ടാമത്തെ ദിവസവും ഇത് തന്നെ സംഭവിച്ചു , എങ്കിലും സിംഹം ഒന്നും പറഞ്ഞില്ല മൂന്നാമത്തെ ദിവസവും ഇത് തന്നെ കൊടുത്തപോ സിംഹം തന്‍റെ തനി സ്വാഭാവം പുറത്തെടുത്തു ..എന്നിട്ട് അവിടെ ആഹാരം കൊടുക്കുന്ന പയ്യനോട് പറഞ്ഞു ..

" ഡാ നിനക്കെന്നെ അറിയില്ല അല്ലേ? ഞാന്‍ ഇന്ത്യയിലെ സിംഹമാടാ .. സംശയമുണ്ടെങ്കില്‍ നീ വല്ല മുയലിനോടോ മാനിനോടോ , കാട്ടുപോത്തിനോടോ അല്ലെങ്കില്‍ കടുവയോടുതന്നെ ചോദിച്ചു നോക്ക് .. ആ എനിക്കാ നിന്‍റെ കോപ്പിലെ പച്ചക്കറീം പഴോം ? ത്ഫൂ!!"

അപ്പോള്‍ പയ്യന്‍ പറഞ്ഞു 

" താങ്കള്‍ സിംഹം ആണെന്ന് എനിക്കറിയാം ഞാന്‍ സര്‍ട്ടിഫിക്കറ്റ് കണ്ടു പക്ഷേ ..... താങ്കള്‍ ഇവിടെ വന്നിരിക്കുന്നത് കുരങ്ങന്‍റെ വിസയിലാണ്. അതുകൊണ്ട് ഇത് തരാനേ നിവൃത്തിയുള്ളൂ !"

മോറല്‍ ഓഫ് ദിസ്‌ സ്റ്റോറി: ഒന്നും നോക്കാതെ കിട്ടുന്ന വിസയില്‍ കയറി ഇവിടെ വന്നിട്ട്, ഞാന്‍ നാട്ടില്‍ അതായിരുന്നു, ഇതായിരുന്നു എന്നൊക്കെ വാചകമടിച്ചിട്ട്‌ ഒരു കാര്യവുമില്ല.
_______________________________________________________________________
നോട്ട്: ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍, അത് സ്വാഭാവികം മാത്രം

ശശി rocked !!!!!

ശശി : ഹലോ കസ്റ്റമര്‍ കെയര്‍ ആണോ ?

ഗേള്‍ : അതെ സാര്‍, ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത്?

ശശി : കുട്ടി കല്യാണം കഴിച്ചതാണോ ?

ഗേള്‍ : അല്ല , സാര്‍ നമ്പര്‍ തെറ്റായാണ് ഡയല്‍ ചെയ്തതെന്ന് തോനുന്നു.

ശശി : അല്ല, ഇത് കസ്റ്റമര്‍ കെയര്‍ തന്നെ അല്ലെ ?

ഗേള്‍ : അതെ , ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത് ?

ശശി : എന്നെ കല്യാണം കഴിക്കുമോ ?

ഗേള്‍ : സര്‍, എനിക്ക് കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല.

ശശി : എന്നാലും ഒന്ന് കഴിച്ചു നോക്ക്.

ഗേള്‍ : വേണ്ട, അത് ശരിയാവില്ല.

ശശി : നമുക്ക് ഹണിമൂണ്‍ സിംഗപ്പൂര്‍ പോവാം.

ഗേള്‍ : എനിക്ക് താല്പര്യമില്ല , ആട്ടെ ഇത് കൊണ്ട് താങ്കള്‍ക്കെന്താ പ്രയോജനം ?

ശശി : കല്യാണ ചെലവ് ഒരു 3 ലക്ഷം പിന്നെ അല്ലറ ചില്ലറ സ്വര്‍ണം ഒക്കെ നോക്കുമ്പോൾ ഒരു 10 ലക്ഷം ലാഭമല്ലേ ?

ഗേള്‍ : എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞില്ലേ ? 
എന്നിട്ടും വീണ്ടും വീണ്ടും എന്തിനാ താങ്കൾ ശല്യം ചെയ്യുന്നത്, നാണമില്ലാതെ ?

ശശി : ഇത് തന്നെയാ മൂധേവീ... എനിക്ക് നിന്നോടും ചോദിക്കാനുള്ളത്...

പുതിയ ഓഫർ, പുതിയ ഓഫർ, caller tune എന്നൊക്കെ പറഞ്ഞു ഡെയിലി എത്ര പ്രാവശ്യമാ നീ ഒക്കെ വിളിച്ചു ശല്യം ചെയ്യുന്നത്  ??? 
താല്പര്യമില്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും വീണ്ടും വീണ്ടും വിളിച്ചോളും...
ഇനി മേലാൽ ഇത് ആവര്‍ത്തിക്കരുത്.!!!

ഗേള്‍ shocked !!!!!!

ശശി rocked !!!!!

അല്ല പിന്നെ !
 ശശിയോടാ കളി.....

ബിനോയ്‌ നട്ടുരെ



ഒരിക്കല്‍ കോളജില്‍ വെച്ച് ഇംഗ്ലിഷ് പഠിപ്പിക്കുന്ന ഒരു പ്രൊഫസ്സറോട് നമ്മുടെ ബിനോയ്‌ ചോദിച്ചു..
"സർ.. 'നട്ടുരെ ' എന്നുവെച്ചാല് എന്താണർത്ഥം ?
പ്രൊഫസർ കുറച്ചു നിമിഷം ആലോചനയിലാണ്ടു..പിന്നെ പറഞ്ഞു.
"നാളെ പറയാം"
പ്രൊഫസർ അന്ന് രാത്രി മുഴുവന് ഉറങ്ങാതിരുന്നു ഡിക്ഷനറി അരിച്ചു പെറുക്കിയിട്ടും 'നട്ടുരെ' എന്ന വാക്ക് കണ്ടെത്താന് കഴിഞ്ഞില്ല..
പിറ്റേന്നും തുടര്ന്നുള്ള ദിവസങ്ങളിലും ബിനോയ്‌ ചോദ്യം ആവര്ത്തിച്ചുകൊണ്ടേയിരുന്നു . പ്രൊഫസർക്ക് ബിനോയ്‌ ഒരു തലവേദനയായി.. ഒരു പ്രൊഫെസ്സര് എന്ന നിലയില് അവന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാന് കഴിയാഞ്ഞാല് തന്റെ ഔദ്യോഗിക പദവിക്ക് തന്നെ അപമാനമല്ലേ.. പ്രൊഫസർക്ക് ഊണും ഉറക്കവും നഷ്ട്ടപ്പെട്ടു.. ബിനോയിയെ കാണുമ്പോള് പ്രൊഫസര് ഒളിച്ചു നടക്കാന് തുടങ്ങി. പക്ഷെ എത്ര ദിവസം ഈ ഒളിച്ചുകളി തുടരും? ഗത്യന്തരമില്ലാതെ ഒരു ദിവസം പ്രൊഫെസ്സര് ബിനോയിയോട് ചോദിച്ചു.
' നട്ടുരെ' ടെ സ്പെല്ലിംഗ് പറയൂ..
ബിനോയ്‌ നട്ടുരെ യുടെ സ്പെല്ലിംഗ് ഒന്നൊന്നായി പറഞ്ഞു. N..A..T..U..R..E
... മാഷിന്റെ സകല കണ്ട്രോളും പോയി.. രക്തം തിളച്ചു.. കോപാക്രാന്തനായിഅലറി..
"എടാ... ഈ വാക്കിന്റെ അര്ത്ഥവും ചോദിച്ചാണോ നീയെന്നെ ഇത്രേം ദിവസം വിഡ്ഢിയാക്കിയത്? 'നാച്വര്' എന്ന വാക്കിനെ 'നട്ടുരെ' ന്നും പറഞ്ഞു നീയെന്റെ സ്വസ്ഥത കളയാന് തുടങ്ങിയിട്ട് നാളുകള് എത്രയായി.. നിനക്കിതിനുള്ള ശിക്ഷ എന്താണെന്നറിയാമോ? ഈ കോളേജില് നിന്നും നിന്നെ പുറത്താക്കുന്നു.. "
പാവം ബിനോയ്‌ .. ഒന്നും മനപൂര്വ്വമായിരുന്നില്ല... കോളേജില് നിന്നും പുറത്താക്കിയാല് തന്റെ ഭാവി എന്താകും?
ബിനോയ്‌ ഓടിവന്നു പ്രൊഫെസ്സറ്ടെ കാല്ക്കല് വീണു കരഞ്ഞു.
"സർ.. ക്ഷമിക്കണം.. എന്നെ ഇവിടുന്നു പുറത്താക്കരുത്‌..ഞാൻ 2015 ലെ SSLC പാസ്‌ ആയതാ.....എനിക്ക് അത്രെയും അറിയൂ സാർ ..... അങ്ങിനെ ചെയ്‌താല് എന്റെ "ഫുട്ടുരെ" (F....U...T....U....R.....E)............................. പ്ലീസ് സാര്‍
Modify message

തൃശൂര്‍: പൂരം വെടിക്കെട്ടും തൃശൂര്‍ ഭാഷയും

 ഏതാണ്ട് ഒരേ പോലെയണ്. കൂട്ടപ്പൊരിച്ചിലിന്റെ സ്പീഡില്‍ ചില അക്ഷരങ്ങള്‍ നഷ്ടപ്പെട്ട് രൂപപ്പെട്ട ഭാഷ. പ്രാഞ്ചിയേട്ടന്റെ സിനിമാ ഭാഷ കേരളമൊട്ടുക്കും ശ്രദ്ധിക്കപെടാനുള്ള കാരണവും മറ്റൊന്നല്ല. മറ്റു ജില്ലക്കാര്‍ക്ക് പെട്ടെന്ന് പിടികിട്ടാന്‍ പാടുള്ളവയാണ് പല പ്രയോഗങ്ങളും.





ഗഡീ.... എന്ന വാക്കാണ് തൃശൂരിന്റെ സ്വന്തം ഭാഷാ നിഘണ്ടുവിലെ ആദ്യത്തെ പ്രയോഗം. ഗഡി, ഇസ്റ്റന്‍, മച്ചു എന്നൊക്കെയാണ് തൃശൂരുകാര്‍ സുഹൃത്തുക്കളെ വിളിക്കുക. (ഇഷ്ടനില്‍നിന്ന് ഇസ്റ്റനും മച്ചനനില്‍ നിന്ന് മച്ച്ചുവും ഉണ്ടായെന്നു കരുതാം. ഗഡിയുടെ പിറവി ഇപ്പോഴും അജ്ഞാതം)



റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയപ്പോള്‍ ഒരു തൃശൂര്‍കാരന്റെ കമന്റ് ..



'അക്രമ സ്രാവാണ്ട്ടാ...



അസാധ്യകാര്യം ചെയ്തവന്‍ എന്നര്‍ഥം.



രണ്ടുപേര്‍ തമ്മില്‍ മൂന്നാമതൊരുവനെ പറ്റി പറയുമ്പോള്‍ അവര്‍ക്കയാള്‍ 'ഡാവ് ആണ്. (കിടാവില്‍നിന്ന് ക്ടാവിലെത്തി ഡാവായി മാറിയത്)



ഇഷ്ടപ്പെട്ടയാളെ പുലിഡാവെന്നും വെറുപ്പുള്ളവനെ ചെടച്ച ഡാവെന്നും തീരെപിടിക്കാത്തവരെ ചൊറിഡാവ്, ഈച്ചഡാവ്, ഇഞ്ചംപുളി ഡാവ് എന്നും വിശേഷിപ്പിക്കാം. ഒട്ടും വിലയില്ലാത്തവനെ അംബീസ ഡാവ് എന്നും വിളിക്കാം. (50 പൈസ് ഡാവ് എന്ന് പൂര്‍ണരൂപം)



യന്തിരന്‍ റിലീസായപ്പോള്‍ ഒരാളുടെ കമന്റ്- മ്മടേ 'ചെക്കന്‍ തകര്‍ത്തൂട്ടാ....



സൂപ്പര്‍ സ്റ്റാറായാലും മെഗാ സ്റ്റാറായാലുമെല്ലാം നമുക്ക് ചെക്കനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സച്ചിന്‍ ഇവരെല്ലാം ചെക്കന്മാരാണ്.



തൃശൂരിലെ ചിലര്‍ സില്‍മ എന്ന് വിളിക്കുന്ന സിനിമ ഇഷ്ടപ്പെട്ടാല്‍ 'പൊരിച്ചൂട്ടാ എന്നേ പറയൂ. പൊട്ടിയ പടമാണെങ്കില്‍ 'ഒരു വള്ളി പൊട്ടിയേ പടാ ഇസ്റ്റാ.. എന്ന് പറയുന്നതും കേട്ടിട്ടുണ്ട്.



ഒരു അരിയങ്ങാടി സംഭാഷണം: 'ഗെഡീ.. മ്മ്‌ടെ ഗെല്ലീല് വന്‍ണ്ട്ട് വെല്യ നാവാട്ടം വേണ്ടാട്ടാ.. ഒരു കുച്ചാന്‍ വിളിച്ച്ട്ട് വേഗം സ്കൂട്ടായിക്കോ. (ഗല്ലി - സ്ഥലം, നാവാട്ടം- വര്‍ത്തമാനം, കുച്ചാന്‍- ഓട്ടോറിക്ഷ, സ്‌കൂട്ടാവുക- സ്ഥലംവിടുക)



ഞാനങ്ങ്‌ടെ തെറിക്കട്ടെ എന്നാല്‍ ഞാന്‍ അങ്ങോട്ടു പോട്ടെ എന്നൊരു അര്‍ത്ഥവുമുണ്ട് ചിലര്‍.



ഒരു 'ചെകിളച്ചൊറിയന്‍ കൊട്ത്തു എന്നാല്‍ ചെകിട്ടത്തടിചെന്നും 'വാഷ്‌ല്യ എന്നാല്‍ കഴിവില്ല എന്നുമാണ് തൃശൂരില്‍ ചിലയിടങ്ങളിലെ അര്‍ഥം.



ഇഷ്ടമില്ലാത്ത സ്ഥലങ്ങളെയൊക്കെ തൃശ്ശൂരുകാരന്‍ 'ഗുദാം.. എന്ന് വിളിക്കാം.



ചെറുപ്പക്കാര്‍ തൃശൂരില്‍ ചുള്ളന്മാരും ചുള്ളികളുമാണ്.



കൗട്ട എന്നാല്‍ തൃശൂരില്‍ മദ്യത്തിന്റെ ഇരട്ടപ്പേരാണ്. (കൗട്ട- ഒരിനം കീടനാശിനിയുടെ പേര്)



ആ ഡാവ് പടായി.. എന്ന് കേട്ടാല്‍ ആരോ മരിച്ചു എന്നാണ് അര്‍ഥം. മരിച്ചയാളുടെ ഫോട്ടോ ചില്ലിട്ടുവയ്ക്കുമല്ലോ.



അങ്ങാടിയുടെ ചില ഇടങ്ങളില്‍ പണത്തെ ചെമ്പ് എന്നിപ്പോഴും വിളിക്കും. ജോര്‍ജൂട്ടി എന്നും വിളിക്കും. പതിയന്‍ എന്നാല്‍ പത്തു രൂപ, പച്ച എന്നാല്‍ അമ്പത് രൂപ, ഏകന്‍ എന്നാല്‍ ഒരു രൂപ എന്നിങ്ങനെയും പ്രയോഗമുണ്ടത്രേ.



പുതിയ മൊബൈല്‍ വാങ്ങിയത് കേടായെന്നു കരുതുക. ചില തൃശൂരുകാര്‍ കടയില്‍ ചെന്ന് പറയും: മച്ചൂ.. ഇത് ഉണ്ടച്ചുരുട്ടായല്ലോ.. (കേടായെന്നും തലയില്‍ തൂങ്ങിയെന്നുമൊക്കെ അര്‍ഥം).



നല്ല വസ്തുക്കളാണെങ്കില്‍ 'മുത്ത് സാനം, പെട സാനം. എന്നൊക്കെ പറയും.



മെലിഞ്ഞു പോയല്ലോ എന്ന ചോദ്യത്തിന് പകരം 'ഉപ്പുംകല്ല് വെള്ളത്തിലിട്ടതുപോലായി എന്നൊക്കെ പ്രയോഗം കയ്യിലുള്ളവരുണ്ട്.



വിചിത്രമായൊരു പ്രയോഗം കേട്ടോളൂ- പാലത്ത്‌മ്മെ ഇര്‍ത്തുക.: ആ ഗഡീ മ്മളെ പാലത്ത്‌മ്മെ ഇര്ത്തീട്ട് വിട്ടു എന്ന് പറഞ്ഞാല്‍ ഇപ്പം വരാമെന്ന് പറഞ്ഞിട്ടു മുങ്ങി എന്നര്‍ഥം.



ശവി എന്ന വാക്ക് ഏതാണ്ട് ശവമായിക്കൊണ്ടിരിക്കുകയാണ്. എന്തൂട്ടാ ശവീ.. എന്നിപ്പോള്‍ അധികമാരും പറയാറില്ല.. ശവി എന്നത് റ്റായ വിശേഷണമാണത്രേ.

ഒളിച്ചോടിപോയി തിരിച്ചുവന്ന രണ്ടു കുട്ടികളുടെ

മേടിച്ച പാന്‍റ് 'ടൈറ്റ് ആണെനിക്ക് ' എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞ യുവാവിന്‍റെ കഥ: ടൈറ്റാനിക്ക്.

കാമുകന്‍റെ കൂടെ ഒളിച്ചോടിപോയി തിരിച്ചുവന്ന രണ്ടു കുട്ടികളുടെ അമ്മയുടെ കഥ: ദ മമ്മി റിട്ടേൺസ്.

ജോലിത്തിരക്ക് കാരണം മുടികറുപ്പിക്കാൻ സമയം കിട്ടാത്ത ഒരു തൃശ്ശൂർകാരൻറെ കഥ: ഡൈ അനതർ ഡെ.

ജാതിവ്യവസ്ഥയ്ക്കെതിരെ പോരാട്ടം നയിക്കുന്ന നായകന്റെ കഥ: കാസ്റ്റ് എവേ.


ദൈവം ഇല്ല,  ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്ന ഒരു നിരീശ്വര വാദിയുടെ കഥ:  ഗോഡ്സില്ല.

വെള്ളമടിച്ച്‌ തെരുവിൽ വാളു വെച്ച ചെന്നായയുടെ റെ കഥ: ദ വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ്.‪

പെരുന്നാളിന് അറുക്കാൻ കൊണ്ട് പോവുന്ന പയ്യിന്റെ കദന കഥ: ലൈഫ് ഓഫ് പൈ.

പാറ്റയെ കൊല്ലാൻ ഹിറ്റുമായി നടന്ന ഒരു  പാവം മനുഷ്യന്റെ കഥ: ഹിറ്റ്മാൻ.

വിശന്നു ചാവാറായിട്ടും കുത്തിയിരുന്നു ഗെയിം കളിക്കുന്ന ഒരു യുവാവിന്റെ കഥ: ദ ഹംഗർ ഗെയിംസ്.

ഒരു മോതിരം വാങ്ങി കൊടുത്ത് ഒരുത്തിയെ വളച്ച് 'ലോഡ്' ആക്കിയ കദനകഥ: ദ ലോഡ് ഓഫ് റിംഗ്സ്.



അർധ രാത്രി ചോറ് തിന്നാൻ കഷ്ടപെടുന്ന ഒരു പാവത്തിന്റെ കഥ: ദ ഡാർക് നൈറ്റ് റൈസസ്.


വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ജീവിക്കുന്ന ഒരു പാവം മധ്യവയസ്കന്റെ കഥ: അയൺമാൻ.


ഒരുപോലെ സപ്ലികൾ വാരിക്കൂട്ടുന്ന രണ്ടു മലപ്പുറം എഞ്ചിനീയറിംഗ്‌ സ്റ്റുഡന്റുകളുടെ, റിസൽട്ട്‌ വന്ന ദിവസം നടക്കുന്ന സംഭവബഹുലമായ കഥ പറയുന്ന സിനിമ:
"അനക്കോണ്ടാ"…?


നോട്ട്‌ ബുക്ക്‌ ഇല്ലാതെ കഷ്ടപെടുന്ന ഒരു പാവം അമേരിക്കക്കാരിയുടെ നൊമ്പരങ്ങളുടേയും ത്യാഗങ്ങളുടെയും കഥ: നോട്ടി അമേരിക്ക..

തോമാച്ചൻ ദൈവത്തെ വിളിച്ചു

കടലിൽ മുങ്ങി താഴുകയായിരുന്ന തോമാച്ചൻ ഉറക്കെ ദൈവത്തെ വിളിച്ചു: 
.
.
.
"കർത്താവേ.. എന്നെ  രക്ഷിച്ചാൽ ഞാൻ ഞായറാഴ്ച പള്ളീൽ വരുന്ന 1001 പേർക്കു ബിരിയാണി വാങ്ങി കൊടുത്തേക്കാവേ.."
.
.
.
താമസിയാതെ വലിയ ഒരു തിരമാല അടിച്ചു. തോമാച്ചൻ കരയിലേക്കു തെറിച്ചു വീണു. 
.
.
.
കരയിലെത്തിയ തോമാച്ചൻ എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ മുകളിലേക്കു നോക്കി പറഞ്ഞു: "ഹും! എന്തു ബിരിയാണി..!!"
.
.
.
അപ്പൊ തന്നെ വലിയ ഒരു തിരമാല അടിച്ചു. തോമാച്ചൻ വീണ്ടും കടലിൽ മുങ്ങി താഴാൻ തുടങ്ങി..
.
.
.
തോമാച്ചൻ ദൈവത്തെ വിളിച്ചു പറഞ്ഞു: "ഹെന്റെ പൊന്നു കർത്താവേ,  എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ..."

ദൈവം👑 പൊട്ടിച്ചിരിക്കുന്നു.…………😝😝😝


ദൈവം👑 ഭൂമി സൃഷ്ടിച്ചു ..……….✌😃😃😃


ചുട്ടുപഴുത്ത🌞 ഭൂമി തണുത്തപ്പോള്‍ ദൈവം തന്‍റെ സഹായികളെ വിളിച്ചു..📢"വരൂ.....🏃നമുക്ക് ഈ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്യാം" ...

അനുയായികള്‍ എല്ലാവരും ദൈവത്തോടൊപ്പം ആകാശത്തിലൂടെ ഭൂമിയിലേക്ക്‌ നോക്കി സഞ്ചരിച്ചു ...🚶
ഇപ്പോഴത്തെ ഇസ്രായേലിന്‍റെ മുകളില്‍ എത്തിയപ്പോള്‍ ദൈവം പറഞ്ഞു. "ഇവിടെ ഒരു മനുഷ്യന് അഞ്ചു ആളുകളുടെ ബുദ്ധി ഉണ്ടാവട്ടെ .…📢" ...ദൈവത്തിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ഞെട്ടി😳 "ദൈവമേ👑 വേണ്ട..🙅! ഇത്രയും ബുദ്ധി കൂടിപ്പോയാല്‍ ഇവര്‍ ഈ ഭൂമി കീഴ്പ്പെടുത്തും.…😐" ദൈവം👑 ചിരിച്ചു.…….😊,,
ഇല്ലഞാന്‍ ഇവര്‍ക്ക് ആജീവനാന്തം സമാധാനം കൊടുക്കില്ല...👹എങ്കില്‍ അല്ലെ അവര്‍ ഞാന്‍ നല്‍കിയ ബുദ്ധി ഉപയോഗിക്കു ..😉നിങ്ങള്‍ ശാന്തരാകുവിന്‍..😛! 

പിന്നീടു അവര്‍ പോയത് ഗള്‍ഫ്‌ -അറബ് നാടുകളുടെ മുകളില്‍ ആയിരുന്നു ദൈവം👑 പറഞ്ഞു...നിലക്ക്..⛔!! നമുക്ക് ഇവിടെ ചുട്ടു പഴുത്ത മണല്‍ കൊണ്ട് നിറയ്ക്കണം..👇! സസ്യജാലങ്ങള്‍🌿🌱🌳 ഉണ്ടാവെണ്ടതില്ല🙅 ! മഴയോ..💦ജലമോ💧 വേണ്ട..🙅ഇവിടം തരിശായി കിടക്കട്ടെ.😑!!" അനുയായികള്‍ ദൈവത്തോട്👑 ചോദിച്ചു " ദൈവമേ👑 ആപ്പോ ഇവിടുത്തെ മനുഷ്യരോ..😦? "അവര്‍ക്ക് വലിയ ബുദ്ധി ഒന്നും കൊടുക്കേണ്ട ☺" ദൈവം പറഞ്ഞു📢. അനുയായികളുടെ സംശയം😯 തീര്‍ന്നില്ല.."ദൈവമേ👑..ഇത് ക്രൂരത അല്ലെ...😣 
ഈ ബുദ്ധിയില്ലാത്തവർ😇 ഇവിടെ കിടന്നു നരകിച്ചു പോവില്ലേ..😒
"ദൈവം ചിരിച്ചു.. 😊"
നിങ്ങള്‍ വിഷമിക്കേണ്ട..ഈ മണലിന്‍റെ അടിയില്‍ ഞാന്‍ വലിയ നിധികള്‍ കുഴിച്ചിട്ടിട്ടുണ്ട് ..😉ഇവിടെ ഉള്ളവരെക്കാള്‍ ബുദ്ധിയുള്ളവര്‍ഇവിടം തേടി വരും ..🔍🚶അവര്‍ ഈ മണല്‍ നീക്കി🔧, ഈ നിധി💰 എടുത്തു ഇവിടെ ഉള്ളവര്‍ക്ക് കൊടുക്കും..☺അങ്ങനെ ഇവിടെ എന്തൊക്കെ ഞാന്‍ നല്കിയില്ലയോ അതൊക്കെ ഇവര്‍ ഈ നിധി💰 കൊടുത്തു ഇവിടെ കൊണ്ടുവരും ഇവിടം സമ്പന്നമാകും..✌" അനുയായികള്‍ ആശ്വസിച്ചു ...😅

പിന്നീടു അവര്‍ പോയത് ഭാരതത്തിന്‍റെ മുകളില്‍ ആണ് ...😛
അവിടെ ചെന്നപ്പോള്‍ ദൈവ👑ത്തിന്‍റെ കയ്യില്‍✊ മറ്റു പലയിടത്തും കൊടുത്തതിന്‍റെ ബാക്കി മാത്രേ ഉണ്ടായിരുന്നുള്ളൂ😞 .അന്റാര്‍ട്ടിക്കയിലെ ഐസ്ന്‍റെ❄ ബാക്കി വന്നത് കശ്മീര്‍ -ലഡാക്ക് മേഘലയില്‍ ദൈവം വച്ചു😮. സ്വിറ്സ്സര്‍ ലാന്ഡ് ലെ കാലാവസ്ഥ കാശ്മീരിലും ഡാര്‍ജിലിംഗ് ലും കൊടുത്തു😢 ,അറേബ്യയിലെ മരുഭൂമിയുടെ അംശം രാജസ്ഥാനില്‍ കൊടുത്തു,😖 ആമാസോനിലെ വനങ്ങളും🌳 നദികളും🌊 കേരളത്തിലും🌴 കര്‍ണാടകത്തിലുംകൊടുത്തു, സമുദ്രം🌊 കൊണ്ട് മൂന്ന് വശവും അലങ്കരിച്ചു..☺" എങ്ങനെ ഉണ്ട് കൊള്ളാമോ..😄" ദൈവം👑 ചോദിച്ചു .കൂട്ടാളികള്‍ പറഞ്ഞു "മനോഹരം..😃ഇവിടെ എല്ലാം കൊടുത്തു ...👌
ഈ ഭൂമിയിലെ എല്ലാം അല്പം കൊടുത്തു സുന്ദരമാക്കി ...✌

പക്ഷെ, ഇവിടെ ഉള്ളവര്‍ അഹങ്കരിക്കില്ലേ..😕അവര്‍ അഹങ്കാര😾 ബുദ്ധിയോടെ ഒന്നിച്ചു👬👬 നിന്നാല്‍ ഈ ലോകം🌍 കീഴ്പെടുതില്ലേ..👣?
ദൈവം👑 അല്പം ഉറക്കെ ചിരിച്ചു😆 കൊണ്ട് പറഞ്ഞു..📣
"ഇല്ല...🙅ഒരിക്കലും ഇല്ല..😜!!!.ഇവിടെ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാവില്ല..😂എന്നാലല്ലേ ഒന്നിച്ചു നില്‍ക്കൂ"...😜

അങ്ങനെ ആണ് ഇന്ത്യ യില്‍ ഇത്രയും ഭാഷകള്‍ ഉണ്ടായത് ..😟
നേരം കുറെയായി ദൈവ👑ത്തിന്‍റെ അനുയായികള്‍ യാത്ര ചെയ്തു തളര്‍ന്നു🙇 അവര്‍ പറഞ്ഞു ദൈവമേ👑..നമുക്ക് അല്പം വിശ്രമിക്കാം....💺നമുക്ക് ഭൂമിയില്‍🌍 ഇറങ്ങി വിശ്രമിച്ചിട്ട്😵 മതി യാത്ര..🚶! ദൈവം👑 സമ്മതിച്ചു👍 അവര്‍ ഭൂമിയില്‍ ഇറങ്ങി..😀
അവര്‍ ഇറങ്ങി വിശ്രമിക്കാന്‍🍹🍚🍲 വേണ്ടി ദൈവം👑 ഉണ്ടാക്കിയ സ്ഥലം ആണ് കേരളം...✌😃അങ്ങനെ ദൈവ👑വും കൂട്ടാളികളും കേരളത്തില്‍ ഇറങ്ങി..✨
ദൈവം👑 ഒരു പാറ🌑പ്പുറത്ത് വിശ്രമിച്ചു😴 കൂട്ടാളികള്‍ കുറേപ്പേര്‍ കിഴക്കും👉 കുറേപ്പേര്‍ പടിഞ്ഞാറോട്ടും👈 പോയി🚶
വിശ്രമം ഒക്കെ കഴിഞ്ഞു അവര്‍ തിരിച്ചു വന്നു ..☺

കിഴക്കോട്ട്👉 പോയവര്‍ പറഞ്ഞു.."ദൈവ👑മേ..എത്ര മനോഹരം..😃എന്തെല്ലാം സസ്യ🌸🌷🌹🌻🌾🌿🌲🌳 ജാലങ്ങള്‍ !! ,അരുവി😀 ,പുഴ😃, മഴ💦, മലകള്‍🌁, ജീവികള്‍🐘🐰🐸🐢🐓🐐🐁🐎🐇..ശുദ്ധ ജലം.💧!!. ഇത് അവിടത്തേക്ക്👑 വേണ്ടി സൃഷ്ടിച്ചത് പോലെ ഉണ്ട് "....✌😃

പടിഞ്ഞാറ്👈പോയവര്‍ പറഞ്ഞു ദൈവ👑മേ എത്ര മനോഹരം😍 ഈ കേരളം😘!! ഇത്രയും സമുദ്ര സമ്പത്ത്🐠🐙🐚🐳🐬🐟🐋 !! ഭംഗിയുള്ള കടലോരങ്ങള്‍..🏄🏊ശുദ്ധമായ കാറ്റ്..💨മനോഹരം..🌈വളരെ മനോഹരം,..👌👏👏
ഇവിടെ ജനിക്കുന്ന👶👼വര്‍ ഭാഗ്യശാലികള്‍🌟💫 !!!
ദൈവ👑മേ..അവര്‍ക്ക് ആനന്ദിക്കാന്‍💃👯 ഇനി എന്ത് വേണം..😄!! ഇവിടെ എല്ലാം ഉണ്ട് 😍!!" ഇവിടെ ജനിക്കുന്ന👨👩വര്‍ അഹങ്കാരികള്‍😡 ആവില്ലേ ദൈവ👑മേ.." കൂട്ടാളികള്‍ ദൈവ👑ത്തോട് ചോദിച്ചു ...😰

ദൈവം👑 പൊട്ടിച്ചിരിച്ചു😆😝😝 കൊണ്ട് പറഞ്ഞു📢 .."ഹ..ഹ..ഹ ..ഞാന്‍ ഇതെല്ലം ഇവര്‍ക്ക് കൊടുത്തു ..👌പക്ഷെ👆 കഷ്ടം...😞ഈ പൊട്ട😵ന്മാര്‍ , ഇതെല്ലം ഉപേക്ഷിച്ച് , ഇതൊന്നും ഇല്ലാത്ത ഇടങ്ങളില്‍ പോയി തെണ്ടി നടന്നു ജീവിക്കും😜😛😛😤😤😤
👆👆👆👆?

രാജാവിന് അതിക്രൂരന്മാരായ പത്തു പട്ടികളു

ഒരിടത്തൊരു രാജാവിന് അതിക്രൂരന്മാരായ പത്തു പട്ടികളുണ്ടായിരുന്നു. നിസ്സാരമായ തെറ്റുകള് ചെയ്ത ആളുകളെപ്പോലും പട്ടികള്ക്കിട്ടു കൊടുത്ത് പീഡിപ്പിച്ചു കൊല്ലുക രാജാവിന്റെ വിനോദമായിരുന്നു.
ഒരിക്കല് രാജാവിന്റെ പ്രിയങ്കരനായ മന്ത്രി നല്കിയ ഒരുപദേശം രാജാവിന് അഹിതകരമായി ഭവിച്ചു. കോപിഷ്ടനായ രാജാവ് മന്ത്രിയെ പട്ടികള്ക്കെറിഞ്ഞു കൊടുക്കാന് ഉത്തരവിട്ടു. ഭയന്നുവിറച്ച മന്ത്രി പറഞ്ഞു - "കഴിഞ്ഞ പത്തുവര്ഷങ്ങള്‍ അങ്ങയെ സേവിച്ച എനിക്ക് കേവലം ഒരു നിസ്സാരതെറ്റിന്റെ പേരിലാണോ അങ്ങ് ഇത്ര ക്രൂരമായ ശിക്ഷ വിധിക്കുന്നത് ? ശിക്ഷാവിധി പത്തുദിവസത്തേക്ക് നീട്ടി വെക്കാനെങ്കിലും ദയവുണ്ടാകണം" രാജാവ് മന്ത്രിയുടെ അപേക്ഷ അംഗീകരിച്ചു.
മന്ത്രി നേരെ പോയത് പട്ടികളെ സൂക്ഷിക്കുന്നയാളുടെ അടുത്തേക്കാണ്. അയാള്ക്ക് കൈക്കൂലി കൊടുത്ത് മന്ത്രി അടുത്ത പത്തു ദിവസം പട്ടികളെ ശുശ്രൂഷിക്കാനുള്ള അനുവാദം നേടി.
പത്തു ദിവസം മന്ത്രി പട്ടികള്ക്ക് ഭക്ഷണം നല്കി, കൂടു വൃത്തിയാക്കി, അവയെ കുളിപ്പിച്ചു, സാദ്ധ്യമായ എല്ലാ സുഖസൌകര്യങ്ങളും അവയ്ക്ക് നല്കി പരിപാലിച്ചു.
അങ്ങനെ ശിക്ഷ നടപ്പിലാക്കുന്ന ദിവസമായി.
രാജാവിന്റെ ആജ്ഞപ്രകാരം രാജഭടന്മാര് മന്ത്രിയെ പട്ടികള്ക്കെറിഞ്ഞു കൊടുത്തു.
പക്ഷെ ,മന്ത്രിയെ പട്ടികള് കടിച്ചു കീറുന്നത് പ്രതീക്ഷിച്ചു നിന്ന രാജാവിനെയും പ്രജകളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പട്ടികള് മന്ത്രിയുടെ കാലില് നക്കി വാലാട്ടി നന്ദി കാണിച്ചു കൊണ്ട് നിന്നു.
"എന്റെ പട്ടികള്ക്കെന്തു പറ്റി ?" രാജാവ് അലറി.
"വെറും പത്തു ദിവസം തങ്ങളെ സേവിച്ച എന്നെ ഈ പട്ടികള് മറന്നില്ല. എന്നാല് നീണ്ട പത്തുവര്ഷങ്ങള്‍ സേവിച്ച എന്നെ കേവലം ഒരു ചെറിയ തെറ്റിന്റെ പേരില് അങ്ങ് മറന്നു കളഞ്ഞു" - മന്ത്രി പറഞ്ഞു.
രാജാവിന് തന്റെ തെറ്റു മനസ്സിലായി.                   




അദ്ദേഹം പട്ടികള്ക്ക് പകരം ശിക്ഷ നടപ്പിലാക്കുവാന് ചെന്നായ്ക്കളെ ഏര്പ്പാട് ചെയ്തു !
ഗുണപാഠം : മാനേജ്മെന്റ് തീരുമാനിച്ചാല് തീരുമാനിച്ചതാണ്. തെറ്റ് പറ്റിയത് അവര്ക്കാണെങ്കി
ലും നിങ്ങള് ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.

കേരളാ പോലീസ്

ലോക പോലീസ് മത്സരം. ഫൈനൽ
വേദി ആമസോണ് മഴക്കാടുകൾ ... 
.
ആകെ 3 ടീമുകൾ .... ഇന്ത്യ , അമേരിക്ക,
ചൈന ... 
.
.
"കാട്ടിൽ പോയി സിംഹത്തെ പിടിക്കുക''
ഇതാണ് മത്സര ഇനം ... 
.
.
.
ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്
കേരളാ പോലീസ് ... 
.
.
.
.
ആദ്യം ചൈനയുടെ ഊഴം ...  
,
,
,
,
ചൈനാ പോലീസ്, ചാരന്മാരെയും കുരുട്ടുബുദ്ധിയും ഉപയോഗിച്ച് 8 മണിക്കൂർ കൊണ്ട് സിംഹത്തെ പിടിച്ചു കൊണ്ട് വന്നു ... 
.
.
.
.
.
രണ്ടാമത് അമേരിക്കൻ പോലീസ് ... 
,
,
,
,
അവർ വനിതാ പോലിസിനെ ഉപയോഗിച്ച് സിംഹത്തെ വശീകരിച്ചു കൊണ്ട് വരാൻ,10 മണിക്കൂർ സമയം വേണ്ടിവന്നു ,
.
.
.
.
.
.
അവസാനം കേരളാ പോലീസ് പോയി... 
,
,
,
1 ദിവസം കഴിഞ്ഞു .... 
,
,
,
രണ്ടു ദിവസം കഴിഞ്ഞു .... 
,
,
,
,
മൂന്നു ദിവസം കഴിഞ്ഞു ..... 
,
,
,
,
,
നാല് ദിവസം കഴിഞ്ഞു .... 
,
,
,
അവർ വന്നില്ല ... :ഓ
.
.
.
.
അഞ്ചാം ദിവസം എല്ലാവരും കൂടി കാട്ടിൽ അന്വേഷിച്ചു ചെന്നപ്പോൾ കണ്ട കാഴ്ച്ച .....  
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

കേരളാ പോലീസ് ഒരു കരടിയെ മരത്തിൽ കെട്ടിയിട്ടു തല്ലുന്നു ... 

"പറയടാ .. :@
നീ തന്നെയല്ലേ സിംഹം ... 
സത്യം പറയടാ ...നീ അല്ലെ സിംഹം......  

Most Read

Blog Archive

Scroll To Top